അയല്‍വാസികള്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു; അമ്മയും മകനും ഒളിവില്‍

അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച ഇടുക്കി ഉപ്പുതറ സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മത്തായിപ്പാറ സ്വദേശി ജനീഷ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് അയല്‍വാസികളായ അമ്മയും മകനും ചേര്‍ന്ന് ജനീഷിനെ മര്‍ദ്ദിച്ചത്. റോഡില്‍ കിടന്ന യുവാവിനെ പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജനീഷും അയല്‍വാസികളായ ബിബിനും മാതാവ് എല്‍സമ്മയും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. നേരത്തെയും ജനീഷിന്റെ കുടുംബവും അയല്‍വാസിയായ ബിബിന്റെ കുടുംബവും തമ്മില്‍ അടിപിടിയുണ്ടാവുകയും പോലീസില്‍ കേസ് എത്തുകയും ചെയ്തിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടില്‍ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമര്‍ദ്ദനം ഉണ്ടായത്.

പോലീസ് കേസെടുത്തതോടെ തന്നെ ബിബിനും എല്‍സയും ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top