ഓട്ടോയില്‍ യുവാവ് മരിച്ച നിലയില്‍; സമീപത്ത് സിറിഞ്ചുകള്‍; അമിത ലഹരി ഉപയോഗമെന്ന് സംശയം; വടകരയില്‍ സമാനരീതിയില്‍ നാലാമത്തെ മരണം

വടകര: ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. ജെടി റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇന്നലെ രാത്രി ബോധരഹിതനായാണ് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു. അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകരാണമായി പോലീസ് കരുതുന്നത്. സമീപത്ത് നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കഴിഞ്ഞ മാസം ജില്ലയില്‍ മൂന്ന് പേരാണ് സമാന രീതിയില്‍ മരിച്ചത്. നെല്ലാച്ചേരി കുനിക്കുളങ്ങരയിലെ പറമ്പില്‍ രണ്ട് യുവാക്കളെയാണ് പട്ടാപകല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ സ്റ്റേഡിയത്തിനരികില്‍ മറ്റൊരു യുവാവിനെ മരിച്ചതായി കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലും അമിത അളവില്‍ ലഹരി ഉപയോഗിച്ചതാകാം മരണകാരണം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. മൂന്ന് മൃതദേഹങ്ങള്‍ക്കരികിലും സിറിഞ്ചുകളും ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here