മാനന്തവാടിയിൽ പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
September 6, 2023 3:03 PM

വയനാട്: മാനന്തവാടി കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വരയാൽ പൂത്തേട്ട് വീട്ടിൽ അജയ് സോജൻ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സോജൻ സെബാസ്റ്റ്യന്റെയും റിട്ട. അധ്യാപിക എൽസമ്മയുടേയും മകനാണ് അജയ്. ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയവരാണ് സ്കൂട്ടർ വീണ് കിടക്കുന്നത് കണ്ടത്. എൻജിൻ ഓഫാകാത്ത നിലയിലായിരുന്നു സ്കൂട്ടർ.
അജയിയുടെ പേഴ്സ് സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. തുടർന്ന് മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here