യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു; പ്രകോപനമായത് കൂലിത്തര്‍ക്കം; കമലേശ്വരത്തെ കൊലപാതകം മദ്യലഹരിയില്‍

തിരുവനന്തപുരം: കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് കുമാറാണ് (49) കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ആര്യന്‍കുഴിയിലുള്ള ജയന്റെ വീട്ടില്‍വെച്ചാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ചുമടെടുപ്പ് ജോലിയില്‍ ലഭിച്ച കൂലിയെ സംബന്ധിച്ച് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ടായിരുന്നു. ജോലി കഴിഞ്ഞ് രാത്രി ജയന്റെ വീട്ടില്‍ ഒത്തുകൂടി ഇവര്‍ മദ്യപിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ ജയന്‍ സുജിത്തിനെ മര്‍ദ്ദിക്കുകയും കത്തിയെടുത്ത് കുത്തുകയും ചെയ്തു. സുജിത്ത് മരിച്ചെന്നു മനസിലായപ്പോള്‍ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. സഹോദരിയാണ് പൂന്തുറ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ജയനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഒരുമിച്ച് ജോലിക്ക് പോവുകയും മദ്യപിക്കുകയും ചെയ്യുന്നവരാണ് ജയനും കൊല്ലപ്പെട്ട സുജിത്ത് കുമാറും. മദ്യലഹരിയിലാണ് കൊലപാതകം നടന്നത്-പൂന്തുറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രദീപ്‌ ജെ. മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ജയനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്-സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top