‘തെളിയിച്ചാല്‍ പത്ത് ലക്ഷം തരാം’; വടകരയില്‍ ശൈലജയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ്

കോഴിക്കോട് : വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കെകെ ശൈലജക്കെതിരെ വ്യാജപ്രചരണം നടത്തിയെന്ന് തെളിയിക്കാന്‍ വെല്ലുവിളിയുമായി യൂത്ത് ലീഗ്. ഇടത് മുന്നണിയേയും സിപിഎമ്മിനേയുമാണ് വെല്ലുവിളിച്ചിരിക്കുന്നത്. ആരോപണം തെളിയിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നാണ് പ്രഖ്യാപനം.
യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി ശൈലജയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നായിരുന്നു സിപിഎം ആരോപണം. ഇത് അന്ന്തന്നെ യൂത്ത് ലീഗ് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് ഒരുപടി കൂടികടന്ന് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്
സിപിഎമ്മിന്റെ ആരോപണത്തെ നിയമപരമായി നേരിടുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കുകയാണെന്നും ആരോപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here