കോഴിക്കോട് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്.

സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് നടക്കാവ് പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പോലീസ് എത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്‍.

ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. നേരത്തേ ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top