ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് M4 Tech; പോലീസിൽ പരാതി

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ കോഴികളെ ചുട്ട് പ്രദർശിപ്പിച്ച യൂട്യൂബ് ചാനലിന് എതിരെ പോലീസിൽ പരാതി.

‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിൽ വീഡിയോ പോസ്റ്റ് ചെയ്ത എംഫോർ ടെക്നെതിരെ കഴക്കൂട്ടം സ്വദേശി ജിതിൻ എസ്. ആണ് പൊലീസില്‍ പരാതി നല്‍കിയത്.

സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തി എന്നാണ് പരാതിയിലെ പ്രധാന ആരോപണം

ദേശീയ പതാകയെ അപമാനിച്ചതിലൂടെ M4Tech സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്

പരാതിയിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും, ദൃശ്യങ്ങള്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു

യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയിൽ ഇടംപിടിച്ച വീഡിയോ ഇതിനോടകം ഏട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.




Logo
X
Top