വ്ളോഗര്‍ സ്വാതികൃഷ്ണ സിന്തറ്റിക് ലഹരിയുമായി പിടിയില്‍; വിതരണം കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക്

കൊച്ചി: പ്രമുഖ യുട്യൂബ് വ്ളോഗറായ സ്വാതി കൃഷ്ണ സിന്തറ്റിക് ലഹരിമരുന്നുമായി പിടിയിലായി. കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെയാണ് യുവതി ലഹരി വില്‍പ്പന നടത്തുന്നത്.

കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രിവന്റീവ് ഓഫീസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.എം.തസിയ, ഡ്രൈവർ സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top