‘മയിൽ കറി’യുമായി യൂട്യൂബർ; വ്യൂസ് കൂട്ടാൻ കൈവിട്ട കളി; ഒടുവില്‍…
യൂട്യൂബിൽ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ മയിൽ കറി എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. തെലങ്കാനയിലെ രാജന്ന സിർസില്ലയിൽ കോടം പ്രണയ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തങ്കല്ലപ്പള്ളിയിലെ ഇയാളുടെ വീട്ടിൽ എത്തുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ പാകം ചെയ്ത കറി കണ്ടെത്തി. സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ സിർസില്ല പോലീസ് കേസ് എടുത്തു. ഇതിന് പിന്നാലെ യൂട്യൂബിൽ നിന്നും വീഡിയോ നീക്കം ചെയ്തു. സംരക്ഷിത ജീവിയെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നതിലാണ് വീഡിയോ നീക്കം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറൻസിക് പരിശോധനയിൽ മയിലിൻ്റെ ഇറച്ചിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സിർസില്ല പോലീസ് സൂപ്രണ്ട് അഖിൽ മഹാജൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here