ഒരുവയസുകാരന് ആസിഡ് ആക്രമണത്തിൽ ഗുരുതര പരുക്ക്; ഡൽഹിയിൽ സിറിയൻ അഭയാർത്ഥി കുടുംബത്തിനെതിരെ തിരിഞ്ഞ് നാട്ടുകാർ

ഡൽഹിയിലെ വികാസ്‌പുരിയിൽ ഒരു കൂട്ടം പ്രദേശവാസികൾ സിറിയൻ അഭയാർത്ഥിയുടെ കുടുംബത്തെ ആക്രമിച്ചു. സിറിയൻ അഭയാർത്ഥിക്കും 11 മാസം പ്രായമുള്ള കുഞ്ഞിനും ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റതായി പോലീസ് പറഞ്ഞു. സെപ്റ്റംബർ 30 ന് യുഎൻഎച്ച്ആർസി കെട്ടിടത്തിന് സമീപമായിരുന്നു സംഭവം.

സിറിയയിൽ നിന്നുള്ള അഭയാർത്ഥിയും മുൻ കോൾ സെന്റർ ജീവനക്കാരനുമായ 28 കാരനായ റാഫത്ത്, തായ്‌ലൻഡ് സ്വദേശിയായ ഭാര്യ മരിസ, മകൻ എന്നിവർ ഒരു മാസമായി യുഎൻഎച്ച്ആർസി ഓഫീസിന് പുറത്തുള്ള റോഡിനരികിൽ കഴിയുകയായിരുന്നു. നേരത്തെ, ഈ കുടുംബവുമായി വഴക്കിട്ടിരുന്ന ഏതാനും നാട്ടുകാർ മകനെയും കയ്യിൽ പിടിച്ചിരുന്ന റഫാത്തിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റഫാത്തിന്റെ കഴുത്തിലും മുതുകിലും കൈകളിലും പൊള്ളലേറ്റതായും മകന് കണ്ണിന് സമീപത്തും നെഞ്ചിലും പൊള്ളലേറ്റതായും പോലീസ് പറഞ്ഞു. ഇരുവരും സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. യുഎൻഎച്ച്ആർസിയിലെ മാനേജരായ ഹിതേന്ദ്ര ചൗഹാനാണ് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ഒക്ടോബർ ഒന്നിന് വികാസ്പുരി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

”യുഎൻഎച്ച്ആർസി കെട്ടിടത്തിന് മുന്നിൽ നിരവധി അഭയാർഥികൾ താമസിക്കുന്നുണ്ട്. ഒരു ജോലി ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു റഫാത്ത്. അതിനായി അദ്ദേഹം ദിവസവും യുഎൻഎച്ച്ആർസി സന്ദർശിക്കുകയും കെട്ടിടത്തിനു സമീപത്തായി താൽക്കാലിക താമസസ്ഥലം ഒരുക്കുകയും ചെയ്തു. നിരവധി അഭയാർത്ഥികൾ കെട്ടിടത്തിന് പുറത്ത് പ്രതിഷേധിക്കാറുണ്ട്. ഇത് താമസക്കാർക്ക് പലപ്പോഴും ശല്യമാകാറുണ്ട്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top