കോൺഗ്രസിൽ ലയിക്കില്ലെന്ന് വൈ എസ് ശർമിള, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ എസ് ആർ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വൈ എസ് ശർമിള. ഇതോടെ പാർട്ടി കോൺഗ്രസ്സിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾക്ക് അന്ത്യമായി. തന്റെ നിർദേശത്തോട് പ്രതികരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് സെപ്റ്റംബർ 30 വരെ സമയപരിധി നൽകിയിരുന്നു. അനുകൂല പ്രതികരണം ഉണ്ടാകാതതിനെത്തുടർന്നാണ് തീരുമാനം.
ശർമിള രണ്ട് സീറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 119 നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് സൂചന. ശർമിളയുടെ അമ്മ വിജയമ്മയെയും മത്സരിപ്പിക്കാൻ നീക്കമുണ്ട്. മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുമായി ശർമിള ഹൈദരാബാദിൽ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് ശർമിള. 2021 ലാണ് വൈ എസ് ആർ തെലുങ്കാന പാർട്ടി രൂപീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here