ചന്ദ്രബാബു നായിഡു പ്രതികാരം തുടങ്ങി; വൈഎസ്ആര്‍ കോണ്‍ഗ്രസ് ഓഫീസ് ഇടിച്ചുനിരത്തി
ഭരണത്തിലെത്തിയതിന് പിന്നാലെ തന്നെ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരായ പ്രതികാര നടപടി തുടങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് ഇടിച്ചു നിരത്തി. പ്രധാന ഓഫീസിനായി നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന ബഹുനില കെട്ടിടമാണ് ഇടിച്ചത്. കൈയ്യേറ്റ സ്ഥലത്താണ് കെട്ടിടം എന്ന് ആരോപിച്ചായിരുന്നു നടപടി.
ഗുണ്ടൂരിലെ തടെപ്പള്ളിയിലെ കെട്ടിടം ഇന്ന് പുലര്‍ച്ചെയാണ് ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി ഇടിച്ചത്. നിരവധി ജെസിബികളടക്കം എത്തിച്ചായിരുന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിച്ചത്. ടിഡിപി പ്രതികാരം ചെയ്യുകയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. ഇത് മറികടന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വൈഎസ്ആര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here