മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കൂടുന്നുവെന്ന് പെൺകുട്ടി; പൊട്ടിത്തെറിച്ച് സാക്കിർ നായിക്ക്
വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കും പഷ്തൂൺ പെൺകുട്ടിയുമായി നടന്ന സംവാദം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താൻ താമസിക്കുന്നിടത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കൂടി വരുന്നതിൽ ആശങ്ക പഷ്തൂൺ പെൺകുട്ടിയെ നായിക്ക് ശ്വാസിക്കുന്നും മാപ്പ് പറയാൻ ആവശ്യപ്പെടുന്നതുമാണ് വീഡിയോ. പ്രധാനമായും അഫ്ഗാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകൾ. അഫ്ഗാൻ വംശജരെന്നും ഇവർ അറിയപ്പെടുന്നു.
പാകിസ്താനിലെ കറാച്ചിയിൽ നടന്ന ഒരു പൊതുസംവാദ പരിപാടിക്കിടയിൽ ചോദിച്ച ചോദ്യത്തിനാണ് മത പണ്ഡിതൻ പ്രകോപിതനായത്. “ഞാൻ താമസിക്കുന്നത് കടുത്ത മുസ്ലിം മത വിശ്വാസികളുള്ള പ്രദേശത്താണ്. അവിടെ പീഡോഫീലിയ (കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം), വ്യഭിചാരം, മയക്കുമരുന്ന് ആസക്തി തുടങ്ങിയ നിരവധി തിന്മകൾ വർധിച്ചു വരുന്നു. എന്തുകൊണ്ടാണ് മതവിശ്വാസികൾ ഇതു ചെയ്യുന്നത്. എന്തുകൊണ്ട് ഉലമകൾ (മുസ്ലിം പണ്ഡിതന്മാർ) അവരെ മതത്തിൽ നിന്നും പുറത്താക്കുന്നില്ല” – എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം.
സ്ത്രീകളുടെ നിയന്ത്രിത സ്വാതന്ത്ര്യത്തെക്കുറിച്ചും പെൺകുട്ടി ആശങ്ക ആറിയിച്ചു. പെൺകുട്ടി വീണ്ടും കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമം പ്രദേശത്ത് നിത്യസംഭവങ്ങളാകുന്നു എന്ന് പറയുമ്പോൾ മതപ്രഭാഷകൻ പ്രകോപിതനായി അവളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടി പറയുന്നതിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും പീഡോഫീലിയയെക്കുറിച്ച് ഖുർആനിലോ ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥത്തിലോ പരാമർശമില്ലെന്നുമായിരുന്നു സാക്കിർ നായിക്കിൻ്റെ മറുപടി.
പെൺകുട്ടി ഇസ്ലാമിനെ അവഹേളിക്കുകയാണ്. ഒരു മുസ്ലിമിന് ഒരിക്കലും കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്താൻ കഴിയില്ല. മറ്റൊരാളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് നിങ്ങൾ പത്ത് തവണ ചിന്തിക്കണമെന്നായിരുന്നു മതപ്രഭാഷകൻ്റെ ഉപദേശം. പെൺകുട്ടി തൻ്റെ നിലപാടിലുറച്ച് കൂടുതൽ വിശദീകരണം നൽകുമ്പോൾ ‘നിങ്ങൾക്ക് തെറ്റുപറ്റി’ എന്ന് സാക്കീർ നായിക്ക് പൊട്ടിത്തെറിച്ചു കൊണ്ട് പരാമർശം പിൻവലിച്ച് പെൺകുട്ടിയോട് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിർ നായിക്ക് പാകിസ്താൻ സർക്കാരിൻ്റെ ക്ഷണപ്രകാരമാണ് കറാച്ചിയിലെത്തിയത്. രാജ്യമെമ്പാടും മതപ്രഭാഷണങ്ങൾ നടത്തി ജനങ്ങളെ ഉദ്ബോധിപ്പിക്കാനാണ് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളിൽ ഇന്ത്യൻ അധികാരികൾ തിരയുന്ന പ്രതിയാണ് മുംബൈയിൽ ജനിച്ച സാക്കിർ നായിക്ക്. നിയമനടപടി ആരംഭിച്ചതിനെ തുടർന്ന് 2016 മുതൽ നായിക് മലേഷ്യയിലാണ് താമസം.
2016 ജൂലൈയിൽ നടന്ന ധാക്ക ഭീകരാക്രമണത്തെ തുടർന്നാണ് നടപടി ആരംഭിച്ചത്. സംഭവത്തിൽ കുറ്റവാളികളായവരിൽ ഒരാൾ സാക്കിർ നായികിന്റെ യൂട്യൂബ് ചാനലിലെ പ്രഭാഷണങ്ങൾ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.
നിയമനടപടികൾക്കായി നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ അഭ്യർഥിച്ചിരുന്നുവെങ്കിലും മലേഷ്യ അത് അനുവദിച്ചിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുന്ന് സാക്കിർ നായിക്കിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here