റഷ്യയിലെ ഉത്തരകൊറിയന്‍ സൈനികര്‍ക്ക് വന്‍ ആള്‍നാശമെന്ന് സെലെന്‍സ്കി; സ്ഥിരീകരിച്ച് ഉത്തരകൊറിയയും

റഷ്യന്‍ സൈന്യത്തില്‍ എത്തിയ ഉത്തരകൊറിയന്‍ സൈനികര്‍ക്ക് വന്‍ നാശം സംഭവിച്ചതായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി. ചുരുങ്ങിയത് 3,000 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
‘കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ എണ്ണം ഇതിനകം 3,000 കവിഞ്ഞു’ എന്നാണ് സെലെൻസ്കി എക്സിൽ കുറിച്ചത്. ആർമി കമാൻഡർ ഇൻചീഫ് ഒലെക്സാണ്ടർ സിർസ്കിയിൽ നിന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
യുക്രെയ്നുമായുള്ള പോരാട്ടത്തിൽ ഏകദേശം 1,100 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here