സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം പൂജ്യം; മൂന്നുവർഷത്തിനിടെ ആദ്യം

സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. മൂന്നുവർഷത്തിനുശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. കേരളത്തിൽ കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തു നിലവിൽ‍ 1033 കോവിഡ് ബാധിതരുണ്ട്.

2020 മേയ് 7നായിരുന്നു ഇതിനു മുൻപ് കോവിഡ് കണക്കുകൾ പൂജ്യത്തിലെത്തിയത്. ജൂലൈ ഒന്നാം തീയതി 12 പേർക്കും രണ്ടിന് 3 പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും പോസിറ്റീവ് ആയിരുന്നു. നാലിന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്താകെ 50ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തീയതിയിലെ കണക്കനുസരിച്ച് 45 പേർ പോസിറ്റീവായി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ‍ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top