സൊമാറ്റോയിൽ ഭക്ഷണത്തിന് റസ്റ്ററന്റിനെക്കാൾ കൂടുതൽ വില; വൈറൽ കുറിപ്പ്
ഭക്ഷണം ഓർഡർ ചെയ്യാനായി ഓൺലൈൻ ഭക്ഷണ വിതരണ ഫ്ലാറ്റ്ഫോമായ സൊമാറ്റോയെ നിരവധി പേരാണ് ആശ്രയിക്കുന്നത്. എന്നാൽ, റസ്റ്ററന്റുകളെക്കാൾ കൂടിയ വിലയാണ് സൊമാറ്റോയിൽ ഭക്ഷണത്തിന് ഈടാക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് കോത്താരി എന്ന വ്യക്തി. റസ്റ്ററന്റിലെ ബില്ലും സൊമാറ്റോ ഈടാക്കിയ തുകയും ചേർത്തുള്ള പോസ്റ്റ് എക്സിലാണ് കോത്താരി ഷെയർ ചെയ്തത്.
മുംബൈയിലെ പ്രാന്തപ്രദേശമായ വിലെ പാർലെയിലെ ‘ഉഡുപ്പി2മുംബൈ’ എന്ന റസ്റ്ററന്റിൽനിന്നുള്ള ബില്ലും സൊമാറ്റോ മെനു കാർഡിന്റെ സ്ക്രീൻഷോട്ടുമാണ് കോത്താരി എക്സിൽ ഷെയർ ചെയ്തത്. ഉപ്പുമാവിന് റസ്റ്ററന്റിലെ ബില്ലിൽ 40 രൂപയാണ്, എന്നാൽ സൊമാറ്റോയിൽ 120 രൂപയാണ്. തട്ടെ ഇഡ്ഡലിക്ക് ബില്ലിൽ 60 രൂപയും സൊമാറ്റോയിൽ 161 രൂപയുമാണെന്ന് കോത്താരിയുടെ പോസ്റ്റിൽ പറയുന്നു.
യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ സൊമാറ്റോ പ്രതികരിച്ചു. ”ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വിലകൾ നിയന്ത്രിക്കുന്നത് ഞങ്ങളുടെ റസ്റ്ററന്റ് പങ്കാളികൾ മാത്രമാണ്. എങ്കിലും, നിങ്ങളുടെ ആശങ്കകളും ഫീഡ്‌ബാക്കും ഞങ്ങൾ അവരുമായി പങ്കിടും,” സൊമാറ്റോ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here