ട്രെയിന്‍ യാത്രയ്ക്കിടെ സൊമാറ്റോ വഴി ഭക്ഷണം; ത്രസിപ്പിക്കുന്ന അനുഭവം പങ്കുവച്ച് ടെക്കി

ട്രെയിന്‍ യാത്രയ്ക്കിടെ ലഭിക്കുന്ന അറുബോറന്‍ ഭക്ഷണം ഒഴിവാക്കി സൊമാറ്റോ വഴി ഭക്ഷണം ലഭിച്ചാലോ? അത് തീര്‍ച്ചയായും ത്രസിപ്പിക്കുന്ന ഒരനുഭവമാകും. ബെംഗളൂരുവിലെ ടെക്കിയായ സണ്ണി ആര്‍.ഗുപ്തയ്ക്ക് ഈ കാര്യത്തില്‍ ഒരു സംശയവുമില്ല.

മുബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രയായിരുന്നു അത്. ട്രെയിന്‍ ഭക്ഷണം ഒഴിവാക്കി സൊമാറ്റോ ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു. ലഭിക്കുമോ എന്ന് ഉറപ്പില്ലാഞ്ഞിട്ടും ട്രിപ്പിൾ ഷെസ്‌വാൻ ഫ്രൈഡ് റൈസ് ലഭിക്കുന്ന ഹോട്ടല്‍ തിരഞ്ഞെടുത്ത് പിഎന്‍ആര്‍ നമ്പര്‍ സഹിതം ഓര്‍ഡര്‍ നല്‍കി.

പന്‍വേല്‍ സ്റ്റേഷന്‍ ഉള്ളതിനാല്‍ ഭക്ഷണം സ്വീകരിക്കാന്‍ ഈ സ്റ്റേഷന്‍ തിരഞ്ഞെടുത്തു. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം ഫോണ്‍ വിളി എത്തി. സോമാറ്റോയുടെ ആള്‍ ഭക്ഷണവുമായി പന്‍വേലില്‍ കാത്തിരിക്കുന്നു.

ട്രെയിന്‍ വൈകിയോടുന്നു എന്ന കാര്യം അറിയിച്ചു. ഭക്ഷണം കിട്ടുമോ എന്ന് പോലും സംശയമായി. ആളെ കണ്ടുപിടിക്കാന്‍ സമയം എടുക്കുമോ? മറ്റു വല്ലവര്‍ക്കും കൊടുത്ത് പോകുമോ എന്നൊക്കെയുള്ള ആശങ്കകളും വന്നു. എന്നാല്‍ ഒരു കുഴപ്പവും വന്നില്ല.

പിഎന്‍ആര്‍ നമ്പര്‍ മനസിലാക്കി, കമ്പാര്‍ട്ട്മെന്‍റ് നോക്കിവച്ച് ഭക്ഷണവിതരണക്കാരന്‍ പന്‍വേലില്‍ കാത്തിരുന്നു. സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയ ഉടന്‍ ഭക്ഷണവും എത്തി. ഈ വീഡിയോയും സണ്ണി പങ്കുവച്ചു. ഇതൊരു മനോഹരമായ അനുഭവമായി എന്നാണ് സണ്ണി കുറിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top