ഒക്ടോബർ നാലിന് ഗൂഗിളിന്റെ പുതിയ പിക്സൽ 8 ലോഞ്ച്

പുതിയ ഫോൺ പിക്‌സൽ 8 സീരീസുമായി ഗൂഗിൾ. ഒക്ടോബർ നാലിന് പിക്‌സൽ സീരീസ് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. പിക്‌സൽ 8, പിക്‌സൽ 8 പ്രൊ എന്നിവയാണ് ലോഞ്ച് ചെയുന്നത്. പിക്‌സൽ വാച്ചും ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്. മാഷുബെൽ വെബ്സൈറ്റിലൂടെയാണ് ഗൂഗിളിന്റെ പുതിയ വിശേഷം പുറത്തുവിട്ടത്.

ടെൻസർ ജി 3 ചിപ്പാണ് പിക്‌സൽ സീരിസിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. കൂടാതെ ടൈറ്റാൻ സുരക്ഷാ ചിപ്പും ഉപയോഗിച്ചിട്ടുള്ളതായി അഭ്യൂഹങ്ങളുണ്ട്. പിക്‌സൽ 8 ന് 6.2 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും 8 പ്രൊയ്ക്ക് 6.71 ഇഞ്ച് ഒഎൽഇഡി സ്‌ക്രീനുമാണ് ഉള്ളത്. QHD+ റെസല്യൂഷനാണ് മറ്റൊരു പ്രത്യേകത.

50 എംബി പ്രൈമറി ക്യാമറയും 12 എംബി അൾട്രാ വൈഡ് ലെൻസുമുള്ള ഡ്യൂവൽ ക്യാമറയാണ് പിക്‌സൽ 8ന്. അതേസമയം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസഷൻ ഉള്ള 50 എംബി പ്രൈമറി ക്യാമറയോടൊപ്പം 64 എംബി അൾട്രാ വൈഡ് സെൻസറും 48 എംബി ടെലിഫോൺ ക്യാമറയുമാണ് പ്രൊയുടെ സവിശേഷത. കൂടാതെ സാംസങ് ജെ എൻ 1 സെൻസറുള്ള 11 എംബി സെൽഫി ക്യാമറയുമുണ്ട്.

വൃത്തത്തിലുള്ള ഡയലും രണ്ടു ബട്ടണുകളുമുള്ള പിക്‌സൽ വാച്ച് 2 വും ഗൂഗിൾ ഉപഭോക്താക്കൾക്കായി കൊണ്ടുവരുന്നുണ്ട്. പിക്‌സൽ വാച്ചിന്റെ പിൻഗാമിയാണ് പുതിയ താരം. 2 ജിബി റാമും സ്നാപ്ഡ്രാഗൺ ചിപ്സെറ്റും ഉള്ളതാണ് വാച്ച് 2.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top