സ്കൂൾ ഉച്ചഭക്ഷണം: സംസ്ഥാന വിഹിതം കൊടുത്തിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി, എന്ന് കൊടുക്കുമെന്ന് ഒരുനിശ്ചയവുമില്ല

തിരുവനന്തപുരം: ഒടുവിൽ അക്കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുറന്നു സമ്മതിച്ചു – സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഈ സാമ്പത്തിക വർഷം വിതരണം ചെയ്തിട്ടില്ലെന്ന്.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള 2023-24 സാമ്പത്തിക വർഷത്തെ ആദ്യ ഗഡു കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്നും അത് ലഭിക്കുന്ന മുറക്ക് ആനുപാതികമായ സംസ്ഥാന വിഹിതവും ചേർത്ത് അടിയന്തരമായി തുക വിതരണം ചെയ്യും എന്ന് ശിവൻ കുട്ടി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

മോൻസ് ജോസഫ്, അനൂപ് ജേക്കബ്, പി.ജെ. ജോസഫ്, മാണി സി. കാപ്പൻ എന്നി യു.ഡി.എഫ് എം എൽ എ മാരാണ് ശിവൻകുട്ടിയുടെ ചോദ്യം ഉന്നയിച്ചത്. 6 മാസമായി സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് നയാപൈസ കൊടുത്തില്ലെന്ന് ഇതോടെ വ്യക്തം. ഉച്ചഭക്ഷണത്തിന് തുക അവസാനമായി വർദ്ധിപ്പിച്ചത് 2016 സെപ്റ്റംബറിൽ ആയിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വൻ വർധനവാണ് 2016 നു ശേഷം ഉണ്ടായത്. എന്നിട്ടും ആനുപാതികമായി തുക വർധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല. ഒന്നു മുതൽ 150 കുട്ടികൾ വരെയുള്ള സ്‌ക്കൂളുകളിൽ കുട്ടിയൊന്നിന് പ്രതിദിനം 8 രൂപയാണ് അനുവദിക്കുന്നത്. 151 മുതൽ 500 കുട്ടികൾ വരെയുള്ള സ്‌ക്കൂളുകളിൽ കുട്ടിയൊന്നിന് പ്രതിദിനം 7 രൂപയും 500 ന് മുകളിൽ കുട്ടിയൊന്നിന് 6 രൂപയും ആണ് അനുവദിക്കുന്നത്.

പിടിഎ പ്രസിഡണ്ട് ചെയർമാനും പ്രഥമ അധ്യാപകൻ കൺവീനറുമായ സ്‌ക്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ് ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ചുമതല. സ്‌ക്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക 6 മാസമായി ലഭിക്കാത്തതിനാൽ അധ്യാപകർ പ്രതിസന്ധിയിലാണ്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനു പച്ചക്കറിയും സാധനങ്ങളും നൽകിയവർ പണം ചോദിച്ചു വീട്ടിലേക്കു വരുന്നതിൽ മനം മടുത്ത പ്രഥമാധ്യാപകൻ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ കത്ത് ഏറെ ചർച്ചയായിരുന്നു.

പ്രഥമാധ്യാപകൻ ആയിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് കടക്കാരെ പേടിച്ച് നാണംകെട്ട് ജീവിക്കേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ ജീവിതം മുന്നോട്ട് പോകാൻ കഴിയുന്നില്ല. ആയതിനാൽ ഉച്ചഭക്ഷണ പദ്ധതിക്ക് പണം അനുവദിക്കാത്ത പക്ഷം, വിദ്യാധിരാജ എൽ.പി.എസിൽ ഉച്ചഭക്ഷണ പദ്ധതി 07.09.2023 മുതൽ നിർത്തുകയാണെന്ന വിവരം അങ്ങയെ അറിയിക്കുകയാണ്’ – അധ്യാപകന്റെ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു. കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എൽപി സ്‌കൂളിലെ പ്രഥമാധ്യാപകൻ ജെ.പി.അനീഷാണ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർക്കും നൂൺ മീൽ സൂപ്രണ്ടിനും കത്തുനൽകിയിരുന്നത്. കരകുളം സഹകരണ ബാങ്കിൽനിന്നു 11.50% പലിശയ്ക്കു 2 ലക്ഷം രൂപ വായ്പ എടുത്തതിന്റെ രസീതും ചേർത്തിട്ടുണ്ട്. സ്‌കൂളിൽ 607 വിദ്യാർഥികളുണ്ടെന്നും ഇവർക്കുള്ള ഉച്ചഭക്ഷണം ഇതുവരെ മുടങ്ങിയിട്ടില്ലെന്നും കത്തിലുണ്ട്. പക്ഷേ, സർക്കാരിൽ നിന്നു 3 മാസമായി തുക ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

minister v shivankutty admits in assembly that the state allocation for school lunch scheme has not been disbursed this financial year

v shivankutty
education minister
school lunch scheme
Kerala legislative assembly

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top